dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics #World

കമല ഹാരിസിൻ്റെ തിരഞ്ഞെടുപ്പ് ഓഫീസിന് നേരെ വെടിവയ്പ്പ്

Reading Time: < 1 minute

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന്റെ അരിസോണയിലെ പ്രചാരണ ഓഫിസിന് നേരെ വെടിവെപ്പ്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അരിസോണയിലെ ടെമ്പെ നഗരത്തിലെ പ്രചാരണ ഓഫിസിനു നേരെ അക്രമികൾ വെടിവയ്പ്പ് നടക്കുന്നത്. സെപ്റ്റംബർ 16നും ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. പെല്ലറ്റ് തോക്ക് ഉപയോഗിച്ച് നടന്ന വെടിവെപ്പിൽ കെട്ടിടത്തിന്റെ മുൻവശത്തെ ജനാലകൾ തകർന്നിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസമയത്ത് ഓഫിസ് പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റി ഓഫിസിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണം നടന്നതായി ടെമ്പെ പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ‌ കൂടുതൽ അന്വേഷണവും നടന്നു വരികയാണ്. ഓഫിസിന്റെ ഒരു വാതിലിലും ജനലുകളിലും വെടിയുണ്ടകൾ തറച്ചതിന്റെ ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ സംപ്രേഷണം ചെയ്തു. വള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കമലാ ഹാരിസ് അരിസോണ സന്ദർശിക്കാനിരിക്കെയാണ് സംഭവം.

Leave a comment

Your email address will not be published. Required fields are marked *