dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ടെംപററി ഫോറിൻ വർക്കർ പ്രോഗ്രാമിലെ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ : എന്തൊക്കെ എന്ന് അറിയാം

Reading Time: < 1 minute

കാനഡയിലെ തൊഴിലുടമകൾക്ക്  വിദേശ തൊഴിലാളികളെ എളുപ്പത്തിൽ പ്രാപ്യമാക്കുന്നതിന് സഹായിക്കുന്ന ടെംപററി ഫോറിൻ വർക്കർ പ്രോഗ്രാമിലെ പുതിയ മാറ്റങ്ങൾ മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ. കോവിഡ് കാലത്ത് തൊഴിലവസരം വർധിച്ചതോടെ പ്രോഗ്രാമിൽ നിർണായകമായ മാറ്റങ്ങൾ വരുത്തിയിരുന്നു. നിലവിൽ, തൊഴിലവസരങ്ങൾ കുറയുകയും തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐആർസിസി പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.

മാറ്റങ്ങൾ എന്തൊക്കെ?

രാജ്യത്തെ തൊഴിൽ വിപണിയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് ലേബർ മാർക്കറ്റ് ഇമ്പാക്ട് അസ്സ്മെന്റിന്റെ കാലാവധി നേരത്തെ ഉണ്ടായിരുന്ന 12 മാസത്തിന് പകരം ആറുമാസമാക്കിയതാണ് പ്രധാന വ്യത്യാസം. നിർമ്മാണം, ആരോഗ്യപരിരക്ഷ തുടങ്ങിയ മേഖലകൾ ഒഴികെ, 2022ലെ വർക്ക് ഫോഴ്സ് സൊലൂഷൻസ് റോഡ് മാപ്പിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ ഇൻഡസ്ട്രികളും ടെംപററി ഫോറിൻ വർക്കർ പ്രോഗ്രാം വഴി സ്വീകരിക്കുന്ന തൊഴിലാളികളുടെയും എണ്ണം 30 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറയ്ക്കും. വർക്ക് പെർമിറ്റുള്ള അഭയാർത്ഥികളെ നിയമിക്കുന്നത് ഉൾപ്പെടെ LMIA അപേക്ഷിക്കുന്നതിന് മുമ്പ്, തൊഴിലുടമകൾ അവരുടെ എല്ലാ ഓപ്ഷനുകളും പരിഗണിക്കണം.

Leave a comment

Your email address will not be published. Required fields are marked *