dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാൻ കഴിയാതെ കനേഡിയന്മാർ

Reading Time: < 1 minute

ജീവിതച്ചെലവ് വർധിച്ചതിനാൽ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാൻ കഴിയാതെ കനേഡിയന്മാർ. പലചരക്ക് സാധനങ്ങളും പാർപ്പിടവും വാങ്ങാൻ
ഇനർ പാടുപെടുന്നതായി സ്വീഡൻ ആസ്ഥാനമായുള്ള ലോൺ ആൻഡ് മോർട്ട്ഗേജ് താരതമ്യ സൈറ്റായ സാംബ്ല പുറത്തിറക്കിയ പഠനം പറയുന്നു. വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ റിട്ടയർമെന്റ് ജീവിതം പഠനം വിശകലനം ചെയ്തിട്ടുണ്ട്.
20 രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് കാനഡ. ഓരോ രാജ്യത്തിൻ്റെയും വിരമിക്കൽ പ്രായം, ശരാശരി ആയുർദൈർഘ്യം എന്നിവ താരതമ്യം ചെയ്തതായി റിപ്പോർട്ട് വിശദീകരിക്കുന്നു.
വാടകയില്ലാതെ കാനഡിലെ ജീവിതച്ചെലവ് ഏകദേശം 1,145 ഡോളറാണെന്ന് ആണെന്ന് റിപ്പോർട്ട് പറയുന്നു. വിരമിക്കൽ പ്രായം 60 ഉം ശരാശരി ആയുർദൈർഘ്യം 83 ഉം ഉള്ളതിനാൽ, കനേഡിയൻമാർക്ക് വിരമിക്കാൻ ഏകദേശം 316,332 കനേഡിയൻ ഡോളർ സമ്പാദിക്കേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു. ചിലവിന്റെ കാര്യത്തിൽ പട്ടികയിൽ സ്വിറ്റ്സർലന്റ് ഒന്നാം സ്ഥാനത്തും ദക്ഷിണ കൊറിയ അവസാന സ്ഥാനത്തുമാണ്.

Leave a comment

Your email address will not be published. Required fields are marked *