dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Kerala #movie

ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷെയ്ൻ നിഗം

Reading Time: < 1 minute

കേരളത്തിന് അകത്തും പുറത്തും ഏറെ ആരാധകരുള്ള താരമാണ് ഷെയ്ൻ നിഗം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷൈനിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളും ആക്രമണങ്ങളും നടക്കുന്നുണ്ട്. പുതിയ ചിത്രം ലിറ്റിൽ ഹർട്ട്സിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെ ഉണ്ണി മുകുന്ദനെതിരെ നടത്തിയ പരാമർശത്തെ തുടർന്ന് താരം വലിയ രീതിയിലെ സൈബർ ആക്രമണത്തിനാണ് ഇരയായത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം.
ഷെയ്ൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈന്‍ ഉണ്ണിയോട് മാപ്പ് പറഞ്ഞത്. ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഷെയ്ൻ നിഗം ഉണ്ണിമുകുന്ദനോടും ആരാധകരോടും മാപ്പ് പറഞ്ഞത്. താന്‍ തമാശയായി പറഞ്ഞതാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ൻ കൂട്ടിച്ചേര്‍ത്തു.
ഇത് അറിയിച്ചുകൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ഇനി മുതല്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു. തന്നെ മട്ടാഞ്ചേരി ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയൊരു ഗ്യാങിനെ കുറിച്ച് അറിവില്ലെന്നും താന്‍ മട്ടാഞ്ചേരിയില്‍ കളിച്ച് വളര്‍ന്ന ആളാണെന്നും ഷെയ്ൻ വ്യക്തമാക്കി.
ഉണ്ണിമുകുന്ദന്റെ നിര്‍മ്മാണ കമ്പനിയെ കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയെന്നായിരുന്നു ഷെയ്നെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന വിമര്‍ശനം. നടി മഹിമ നമ്പ്യാരും നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം ജൂണ്‍ 7ന് ആണ് ലിറ്റില്‍ ഹാര്‍ട്‌സ് തീയറ്ററുകളിൽ പ്രദർശനത്തിനെത്തുക. പ്രമോഷണൽ പരിപാടികളുമായി തിരക്കിലാണ് താരങ്ങൾ.

Leave a comment

Your email address will not be published. Required fields are marked *