ഗര്‍ഭച്ഛിദ്രത്തിനുള്ള സ്ത്രീയുടെ അവകാശത്തെ പിന്തുണച്ച് കനേഡിയന്മാർ. പത്തിൽ എട്ട് കനേഡിയന്‍ പൗരന്മാരും ലെഗര്‍ സര്‍വേയിൽ സ്ത്രീയുടെ അവകാശത്തെ പിന്തുണച്ചു. കൂടാതെ മൂന്നിൽ രണ്ട് പേര്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാരണങ്ങള്‍ പരിമിതപ്പെടുത്താന്‍ ഉപയോഗിക്കുന്ന നിബന്ധനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും സർവേ പറയുന്നു. സ്‌കൂളുകളില്‍ സെക്ഷ്വല്‍ ഓറിയന്റേഷന്‍, ജെന്‍ഡര്‍ ഐഡന്റിറ്റി എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിരോധിക്കുന്നതിന് വേണ്ടിയുള്ള പ്രവിശ്യയുടെ ആശയത്തിന് പിന്നാലെ സപ്പോര്‍ട്ട് ഗണ്യമായി കുറഞ്ഞതായും ലെഗര്‍ സര്‍വേ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍വേയില്‍ പങ്കെടുത്ത കനേഡിയന്‍ പൗരന്മാരില്‍ 80 ശതമാനം പേരും ഗര്‍ഭച്ഛിദ്രത്തിനുള്ള സ്ത്രീയുടെ അവകാശത്തെ അനുകൂലിക്കുന്നവരാണെന്ന് സർവേ കണ്ടെത്തി. ഇതില്‍ 63 ശതമാനം പേരും ശക്തമായി പിന്തുണണയ്ക്കുന്നവരാണ്. 11 ശതമാനം പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് പിന്തുണയറിച്ചവരില്‍ ഭൂരിഭാഗവും(84 ശതമാനം മുതല്‍ 76 ശതമാനം വരെ). മെയ് 10 നും 12 നും ഇടയില്‍ 1545 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.






