അമേരിക്കയ്ക്ക് പിന്നാലെ ചൈനീസ് നിർമിത ഇലക്ട്രിക് വാഹനങ്ങൾക്ക് തീരുവ ചുമത്താൻ ഒരുങ്ങി കാനഡ. ഫെഡറൽ കാബിനറ്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇതുമായി ബന്ധപ്പെട്ട പ്ലാൻ അവതരിപ്പിച്ചു. ഒക്ടോബർ ഒന്ന് മുതൽ ചൈനയിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ 106.1 ശതമാനത്തിലേക്ക് വർധിപ്പിക്കാനാണ് തീരുമാനം.
ചൈനീസ് നിർമിത സ്റ്റീൽ അലൂമിനിയം ഉൽപ്പന്നങ്ങളുടെ തീരുവ ഒക്ടോബർ 15 മുതൽ 25 ശതമാനത്തിലേക്ക് എത്തും. തീരുവ വർധന കാരണം ബാധിക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടെ പട്ടിക ഒക്ടോബർ ഒന്നിന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കാനഡയുടെ ഇലക്ട്രിക് വാഹന വിപണിയിൽ പ്രധാനികൾ ചൈനീസ് ചൈനീസ് ബ്രാന്റുകൾ അല്ല. എന്നാൽ കഴിഞ്ഞ വർഷം ചൈനയിൽ നിന്നുള്ള ഇറക്കുമതി വൻ തോതിൽ വർധിച്ചിരുന്നു.







