dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കനേഡിയൻ സേനയ്ക്ക് ആദ്യമായി വനിതാ മേധാവി

Reading Time: < 1 minute

കനേഡിയൻ സേനയുടെ തലപ്പത്തു ആദ്യമായി ഒരു വനിത എത്തി. ലെഫ്. ജനറൽ ജെന്നി കരിഗ്നന്റെ നിയമനം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു.
പ്രഫഷനൽ കോണ്ടക്റ്റ്-കൾച്ചർ വിഭാഗത്തിന്റെ മേധാവിയായ കരിഗ്നൻ ജനറലായി ഉയർത്തപ്പെടും. ഡിഫെൻസ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ വെയ്ൻ എയർ റിട്ടയർ ചെയ്യുന്ന ഒഴിവിലാണ് അവർ വരുന്നത്. കരിഗ്നനു 35 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. രണ്ടു കോംബാറ്റ് എൻജിനിയറിങ് റെജിമെന്റുകളുടെ മേധാവി ആയിരുന്നു.സെക്കന്റ് കനേഡിയൻ ഡിവിഷന്റെയും.
2008ൽ ചരിത്രം സൃഷ്ടിച്ചു കോംബാറ്റ് യുണിറ്റ് ചീഫായ അവർ അടുത്ത വർഷം അഫ്‌ഗാനിസ്ഥാനിലേക്കു നിയോഗിക്കപ്പെട്ടു. ബോസ്‌നിയ-ഹെർസിഗോവിന, സിറിയ എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചു.2019 മുതൽ 2020 വരെ ഇറാഖിലെ നേറ്റോ സഖ്യ മേധാവി ആയിരുന്നു. ജൂലൈ 18നു പുതിയ ചുമതല ഏൽക്കും.

Leave a comment

Your email address will not be published. Required fields are marked *