ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കാനുള്ള കൺസർവേറ്റീവുകളുടെ അവിശ്വാസ പ്രമേയം ഇന്ന് . ലിബറൽ പാർട്ടിയുമായി എൻഡിപിയ്ക്കുണ്ടായിരുന്ന വിതരണ-വിശ്വാസ കരാറിന്റെ തകർച്ചയ്ക്ക് ശേഷമാണ് പിയർ പൊലിയേവിന്റെ ആദ്യ ശ്രമമാണിത്.
എന്നാൽ എൻഡിപിയും ബ്ലോക്ക് കെബെക്കോയിസും അവിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുമെന്ന് സൂചന നൽകിയതിനാൽ ആ ശ്രമം പരാജയപ്പെട്ടേക്കാം. രണ്ടാഴ്ച മുമ്പ് എൻഡിപി ലിബറലുകളുമായുള്ള സപ്ലൈ ആൻഡ് കോൺഫിഡൻസ് കരാർ അവസാനിപ്പിച്ചപ്പോൾ, കൺസർവേറ്റീവ് നേതാവ് പിയർ പൊലിയേവ് എത്രയും വേഗം ശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ലിബറലുകൾക്ക് സഭയിൽ ഭൂരിപക്ഷം സീറ്റുകളില്ല, അതിനാൽ നിയമനിർമ്മാണം നടത്താനും സഭയുടെ വിശ്വാസം നിലനിർത്താനും മറ്റ് പാർട്ടികളെ ഇനി ട്രൂഡോ സർക്കാറിന് ആശ്രയിക്കേണ്ടിവരും. അവിശ്വാസ പ്രമേയം പാസാകുകയാണെങ്കിൽ സർക്കാർ വീഴുകയും തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും.
എന്നാൽ ലിബറലുകൾക്ക് ക്ക് കെബെക്കോയിസിന്റെ വോട്ടുകൾ ലഭിക്കുന്നതോടെ കൺസർവേറ്റീവുകളുടെ പ്രമേയത്തെ പരാജയപ്പെടുത്താനും
സർക്കാരിന് ഭരണം തുടരാനും സാധിക്കും. കഴിഞ്ഞ വ്യാഴാഴ്ച എൻഡിപി നേതാവ് ജഗ്മീത് സിംഗും സർക്കാരിനെ താഴെയിറക്കാൻ പാർട്ടി സഹായിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.







