dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾ മരിക്കുന്നത് കാനഡയിൽ

Reading Time: < 1 minute

വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോർട്ട്. 2019 നും 2024 ജൂലൈയ്ക്കും ഇടയില്‍ ആ​ഗോള തലത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾ മരണപ്പെടുന്നത് കാനഡയിലാണെന്നും കണക്കുകൾ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാനഡയില്‍ മരിച്ചത് 172 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. സ്വാഭാവിക മരണങ്ങള്‍, അപകടങ്ങള്‍, രോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും മരണകാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഒമ്പത് പേര്‍ ആക്രമണത്തെ തുടര്‍ന്ന് മരിച്ചതായാണ് കണക്കുകള്‍ പറയുന്നു.
2022 സെപ്റ്റംബര്‍ 18 ന് ഒന്റാരിയോ ലണ്ടനില്‍ ഹിറ്റ് ആന്‍ഡ് റണ്ണില്‍ മരിച്ച 29 വയസ്സുള്ള മലയാളിയായ ജിബിന്‍ ബിനോയും വിദേശ മന്ത്രാലയത്തിന്റെ കണക്കുകളില്‍ ഉള്‍പ്പെടുന്നു. ഡൗണ്‍ടൗണ്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് പുലര്‍ച്ചെ 4 മണിയോടെ വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ ബിനോയ് കൊല്ലപ്പെട്ടത്. 
ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഈ കണക്കുകള്‍ വിശകലനം ചെയ്ത കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ്(സിഎഫ്എസ്)-ഒന്റാരിയോ ചെയര്‍ അഡേസ് എംബലാജ കാനഡയിലെ മരണ നിരക്ക് ഭയപ്പെടുത്തുന്നതും ആശങ്കാജനകവുമാണെന്ന് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *