മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നനായി ഗൗതം അദാനി. ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയിലും അദാനി വന്‍ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. ആഗോള ധനികരുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ് അദ്ദേഹം. അദാനിയുടെ ആസ്തിയിലും വന്‍ വര്‍ധനയുണ്ടായി. 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ആസ്തി 7.6 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചെന്നാണ് വിവരം. അതേസമയം ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി 12-ാം സ്ഥാനത്ത് നിന്ന് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അംബാനിയുടെ ആസ്തി 97 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആസ്തി 665 ദശലക്ഷം ഡോളര്‍ വര്‍ദ്ധിച്ചെന്നാണ് ബ്ലൂംബര്‍ഗ് ബില്യണയര്‍സ് ഇന്‍ഡക്സ്(Bloomberg Billionaires Index) പുറത്തുവിട്ട കണക്കില്‍ പറയുന്നത്.
ഗൗതം അദാനിയുടെ ആസ്തി
അദാനി ഗ്രൂപ്പിന്റെ ഉടമയും ഇന്ത്യയിലെ ഏറ്റവും ധനികനുമായ ഗൗതം അദാനി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ്.വ്യാഴാഴ്ച വരെ ഈ പട്ടികയില്‍ 14-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ നേടിയ ഭീമമായ വരുമാനം അദ്ദേഹത്തിന്റെ ആസ്തി കുത്തനെ ഉയര്‍ത്തി. നിലവില്‍ അദാനിയുടെ ആസ്തി 97.6 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് ബ്ലൂംബെര്‍ഗ് ബില്യണയര്‍സ് സൂചിക വ്യക്തമാക്കുന്നത്.







