ഭൂമിയിലെ ഏറ്റവും തണുപ്പുള്ള അഞ്ച് സ്ഥലങ്ങളില്‍ നാലെണ്ണവും കാനഡയിലെന്ന് റിപ്പോര്‍ട്ട്.ലോകത്തിലെ ഏറ്റവും തീവ്രമായ കാലാവസ്ഥ ട്രാക്ക് ചെയ്യുന്ന WX-NOW വിന്റെ പുതിയ കാലാവസ്ഥ റിപ്പോര്‍ട്ട് അനുസരിച്ച് റഷ്യയിലെ ഒരു സ്ഥലം മാത്രമാണ് കാനഡയെ കൂടാതെ ആദ്യ അഞ്ചില്‍ ഇടം നേടിയത്. റഷ്യയിലെ യാകുത്സ്ക് ആണ് (-43 ഡിഗ്രി സെല്‍ഷ്യസ്) ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലം. ഈ വാരാന്ത്യത്തില്‍ കാനഡയിലെ ചില ഭാഗങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
കാനഡയിലെ നോര്ത്ത്വെസ്റ്റ് ടെറിട്ടറീസിലെ നാല് സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. -43 ഡിഗ്രി സെല്‍ഷ്യസുമായി അക്ലാവിക്ക് ആണ് രണ്ടാം സ്ഥാനത്ത്. നിലവില്‍ ഇവിടെ എക്സ്ട്രീം കോള്‍ഡ് വാണിംഗ് എണ്‍വയോണ്‍മെന്റ് കാനഡ നല്‍കിയിട്ടുണ്ട്. -40 ഡിഗ്രി സെല്‍ഷ്യസുമായി ഫോര്‍ട്ട് മക്ഫെര്സണ് മൂന്നാം സ്ഥാനത്തും, -39 ഡിഗ്രി സെല്‍ഷ്യസുമായി പോളടക്ക് നാലാം സ്ഥാനത്തും,-39 ഡിഗ്രി സെല്‍ഷ്യസുമായി ട്രെയില്‍ വാലി അഞ്ചാം സ്ഥാനത്തുമാണെന്ന് റിപ്പോർട്ട് പറയുന്നു.







