ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികളിലെ ബിസിനസ്സ് ഉടമകളെ ലക്ഷ്യമിട്ട് കാനഡയിലുടനീളം തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി പോലീസ്. പഞ്ചാബിലെ സംഘടിത ക്രൈം ഗ്രൂപ്പുകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. രാജ്യത്തെ മൂന്ന് പ്രവിശ്യകളിലായി ഇത് സംബന്ധിച്ച കേസുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതായി പറയുന്നു.
നിര്‍മാണത്തിലിരിക്കുന്നതോ ആളൊഴിഞ്ഞതോ ആയ വീടുകളുടെ ഉടമകള്‍ക്ക് ഭീഷണി സന്ദേശമയച്ച് പണം തട്ടുന്ന സംഘങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണേഷ്യന്‍ ഉടമകളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പണം നല്കാത്തവരുടെ വീടുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം നിരവധി സംഭവങ്ങളാണ് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒന്റാരിയോയിലും ആല്‍ബെര്‍ട്ടയിലും ഭീഷണി കത്തുകള്‍ പ്രചരിപ്പിച്ച് നഗരത്തിലെ ബിസിനസ്സുകാരില്‍ നിന്നും പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച്
പോലീസ് അന്വേഷിക്കുന്നുണ്ട്.







