ഇന്ന് വൈകുന്നേരത്തോടെ ശക്തമായ ശീതകാല കൊടുങ്കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്ന ടൊറന്റോയിലും തെക്കൻ ഒന്റാറിയോയുടെ ഭൂരിഭാഗവും പ്രദേശങ്ങളിലും എൺവയോൺമെന്റ് കാനഡ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. രാവിലെ മുതൽ മധ്യ, തെക്കൻ, കിഴക്കൻ ഒന്റാറിയോയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ ഏജൻസി നൽകിയിരുന്നു. . ഈ പ്രദേശങ്ങളിൽ ചിലത് 25 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പിന്നീട് മഴയായി മാറുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
കനത്ത മഞ്ഞ് വീഴ്ചയും മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും നമ്മൾ കാണാൻ പോകുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ ബിൽ കോൾട്ടർ പറഞ്ഞു. ടൊറന്റോയിൽ ഏകദേശം 7 മണിക്ക് മഞ്ഞ് വീഴാൻ തുടങ്ങുമെന്നും നഗരത്തിൽ 10 സെന്റീമീറ്റർ വരെ മഞ്ഞ് വീഴ്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഹൈവേ 407 ന് വടക്കുള്ള പ്രദേശങ്ങളിൽ, 25 സെന്റീമീറ്റർ വരെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകുന്നേരത്തോടെ മഞ്ഞ് മഴയായി മാറുമെന്ന് എൺവയോൺമെന്റ് കാനഡ പ്രവചിക്കുന്നു. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് ഏജന്ഡസി നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ 10 മണിക്ക്, ടൊറന്റോ നഗരം ശൈത്യകാല പ്രവർത്തനങ്ങളെക്കുറിച്ച് ഒരു വെർച്വൽ അപ്ഡേറ്റ് നൽകാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.







