dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #India

രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ മരിച്ചനിലയില്‍

Reading Time: < 1 minute

ഹൈദരാബാദ്; ഒരുമിച്ച് താമസിച്ചിരുന്ന ഇന്ത്യക്കാരായ രണ്ട് വിദ്യാർത്ഥികളെ അമേരിക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.തെലങ്കാന വാനപര്‍ഥി സ്വദേശി ഗട്ടു ദിനേശ്(23) ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി നികേഷ് എന്നിവരെയാണ് യു.എസിലെ കണറ്റിക്കട്ടിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍.
അതേസമയം, മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സമീപത്തുള്ള സുഹൃത്തുക്കള്‍ ഇരുവരുടെയും താമസസ്ഥലത്തെത്തി ഇവരെ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി രണ്ടുപേരെയും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിനുള്ളില്‍ വിഷവാതകം ശ്വസിച്ചാണ് രണ്ടുപേരും മരിച്ചതെന്നാണ് സംശയം. എന്നാല്‍, ഇതുസംബന്ധിച്ച് വ്യക്തമായവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
തെലങ്കാന സ്വദേശിയായ ദിനേശ്, ചെന്നൈയിലെ സ്വകാര്യസര്‍വകലാശാലയില്‍നിന്ന് ബി.ടെക്ക് പൂര്‍ത്തിയാക്കിയശേഷം രണ്ടാഴ്ച മുന്‍പാണ് അമേരിക്കയിലേക്ക് പോയത്. കണറ്റിക്കട്ടിലെ സേക്രഡ് ഹാര്‍ട്ട് സര്‍വകലാശാലയിലെ എം.എസ്. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *