dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

റിപ്പബ്ലിക് ദിനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിയെ വധിക്കും; ഭീഷണിയുമായി ഗുര്‍പത്വന്ത് സിംഗ് പന്നൂ

Reading Time: < 1 minute

റിപ്പബ്ലിക് ദിനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു. ജനുവരി 26 ന് മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടത്താന്‍ ഇയാള്‍ ഗുണ്ടാനേതാക്കളോട് ആവശ്യപ്പെട്ടതായി പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചു. ഗുണ്ടകള്‍ക്കെതിരെ സംസ്ഥാന പോലീസ് സേന സീറോ ടോളറന്‍സ് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കര്‍ശന നടപടിയെടുക്കുകയാണെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സ്ഥാപകനാണ് പന്നു. ഇന്ത്യയ്ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും അധികാരികള്‍ക്കുമെതിരെ മുമ്പ് ഇതാദ്യമായല്ല പന്നു ഭീഷണി മുഴക്കുന്നത്. ഡിസംബര്‍ 13നോ അതിനുമുമ്പോ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് പ്രഖ്യാപിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. നവംബര്‍ 19 ന് എയര്‍ ഇന്ത്യ വഴി യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഭീഷണിപ്പെടുത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എയര്‍ ഇന്ത്യക്കെതിരായ ഭീഷണി വീഡിയോയില്‍ ഇയാള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസെടുത്തിട്ടുണ്ട്.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *