ഇപ്പോള്‍ ഭൂമിയില്‍ ഏറ്റവും തണുപ്പുള്ള 20 സ്ഥലങ്ങളില്‍ 18 എണ്ണം കാനഡയിലാണെന്ന് ദി വെതര്‍ നെറ്റ്വര്‍ക്ക് റിപ്പോർട്ട്. കനത്ത മഞ്ഞുവീഴ്ചയും അതികഠിനമായ തണുപ്പും മൂലം കാനഡയുടെ പല ഭാഗങ്ങളിലും എണ്‍വയോണ്‍മെന്റ് കാനഡ അതിശൈത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജീവന് പോലും അപകടത്തിലാക്കുന്ന തലത്തിലേക്ക് താപനില കുത്തനെ താഴ്ന്നു. നോര്ത്ത്വെസ്റ്റ് ടെറിറ്ററികളിലെ ഫോര്‍ട്ട് സ്മിത്ത്, സസ്ക്കാച്ചെവനിലെ യുറാനിയം സിറ്റി, ആല്‍ബെര്‍ട്ടയിലെ നിരവധി പട്ടണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് റഷ്യയിലെ യാകുത്സ്ക് (-43 ഡിഗ്രി സെല്‍ഷ്യസ്) ആണ്. റഷ്യയിലെ തന്നെ സോകോള് ആണ് പട്ടികയിലെ മറ്റൊരു തണുപ്പുള്ള സ്ഥലം.







