dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada international students #India

അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം പുറത്ത്

Reading Time: < 1 minute

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ ശ്രീരാമ വിഗ്രഹത്തിന്റെ മുഖം വെളിപ്പെടുത്തുന്ന പുതിയ ചിത്രങ്ങൾ പുറത്ത്. സ്വർണത്താല്‍ നിർമ്മിച്ച അമ്പും വില്ലും കൈകളിലേന്തി നിൽക്കുന്ന അഞ്ച് വയസ് പ്രായമുള്ള രാം ലല്ലയുടെ വിഗ്രഹത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നേരത്തെ, രാം ലല്ലയുടെ പ്രതിമയുടെ കണ്ണുകൾ തുണി കൊണ്ട് മൂടിയിരുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂർണ്ണ രൂപം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിന്റെ മുന്നോടിയായുള്ള ആചാരങ്ങളുടെ ഭാഗമായാണ് ശ്രീകോവിലിനുള്ളിൽ രാമലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. മൈസൂർ ആസ്ഥാനമായ ശിൽപി അരുൺ യോഗിരാജ് രൂപകൽപന ചെയ്ത 51 ഇഞ്ച് വിഗ്രഹം വ്യാഴാഴ്ച പുലർച്ചെയാണ് ക്ഷേത്രത്തിലെത്തിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ശ്രീരാമ വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചതെന്ന് പുരോഹിതൻ അരുൺ ദീക്ഷിത് പറഞ്ഞു. പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിലാണ് ഇത് ചെയ്തതെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി

Leave a comment

Your email address will not be published. Required fields are marked *