dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather

മഞ്ഞ്, ഫ്രീസിം​ഗ് റയ്ൻ; അതിശൈത്യ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ

Reading Time: < 1 minute

മെട്രോ വാൻകൂവർ, ഫ്രേസർ വാലി, ഫ്രേസർ കാന്യോൺ ആഴ്‌ചയുടെ തുടക്കത്തിലുണ്ടായ കനത്ത മഞ്ഞ് വീഴ്ച ഇന്ന് ഫ്രീസിം​ഗ് റയ്നായി മാറുമെന്ന് എൺവയോൺമെന്റ് കാനഡ. ഉച്ചവരെ ഫ്രീസിം​ഗ് റയ്ൻ തുടരുമെന്നും എന്നാൽ ചില പ്രദേശങ്ങളിൽ ഫ്രീസിം​ഗ് റയ്ൻ അതിനുശേഷവും തുടർന്നേക്കാമെന്ന് കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.
വാൻകൂവർ ഐലൻഡിൽ 10 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്നും, കൂടാതെ ചില ഉൾപ്രദേശങ്ങളിൽ ഉൾനാടുകളിൽ ഫ്രീസിം​ഗ് റയ്ൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഏജൻസി പറയുന്നു.
മെട്രോ വാൻ‌കൂവറിലെയും ഫ്രേസർ വാലിയിലെയും എല്ലാ പൊതുവിദ്യാലയങ്ങളും ഈ ആഴ്ച രണ്ടാം ദിവസവും അടച്ചുപൂട്ടിയതായി റിപ്പോർട്ട്. കനത്ത മഞ്ഞും മരവിച്ച മഴയും കാരണം യാത്രാസൗകര്യം തടസ്സപ്പെട്ടതിനെത്തുടർന്നാണ് സ്‌കൂളുകൾ അടച്ചുപൂട്ടിയത്.
ആൽബെർട്ടയുടെ ഭൂരിഭാഗവും പടിഞ്ഞാറൻ സസ്കാച്വാവാനിലെ ചില ഭാഗങ്ങളും ഒറ്റരാത്രികൊണ്ട് അതിശൈത്യ മുന്നറിയിപ്പ് നൽകി. കാറ്റും കൂടിച്ചേരുമ്പോൾ താപനില മൈനസ്-40-ന് അടുത്താണ് പ്രതീക്ഷിക്കുന്നത്. ഉച്ചതിരിഞ്ഞ് താപനില മിതമായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
ന്യൂഫൗണ്ട്ലാൻഡ് ഐലൻഡിന്റെ ഭൂരിഭാഗവും മഞ്ഞുവീഴ്ചയുടെ മുന്നറിയിപ്പിന് കീഴിലാണ്, ചില പ്രദേശങ്ങളിൽ 50 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നും എൺവയോൺമെന്റ് കാനഡ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *