ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ചയാൾ ഡൽഹിയിൽ പിടിയിൽ. ആന്ധ്രാപ്രദേശ് സ്വദേശിയാണ് പിടിയിലായത്. ഡീപ് ഫേക്ക് വീഡിയോ വിവാദമായതിനെത്തുടർന്ന് നവംബർ പത്തിനാണ് ഡൽഹി പൊലീസ് കേസെടുത്തത്. കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദനയുടെ മുഖം മോർഫ് ചെയ്ത് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായി കണ്ടെത്തിയിരുന്നു. സംഭവം പിടിക്കപ്പെട്ടതോടെ ഇയാൾ തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.







