ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ( IEC) വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ 7,400 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി.
വർക്കിംഗ് ഹോളിഡേ വിഭാഗത്തിൽ 6,864 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. യംഗ് പ്രൊഫഷണൽ വിഭാഗത്തിന് 300-ലധികം ഇൻവിറ്റേഷനും ,ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) വിഭാഗത്തിന് 270-ലധികം ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി.
യോഗ്യതയുള്ള 34 രാജ്യങ്ങളിൽ നിന്നുള്ള 33,682 അപേക്ഷകരാണ് ഇപ്പോൾ വർക്കിംഗ് ഹോളിഡേ പൂളിൽ ഉള്ളത്. IEC ഈ വർഷം നടത്തിയ മൂന്ന് നറുക്കെടുപ്പിലൂടെ ഇതുവരെ ഏകദേശം 27,000 അപേക്ഷകർക്ക് വർക്ക് പെർമിറ്റ് ലഭിച്ചിട്ടുണ്ട്.
ജനുവരി 23-ലെ ഐആർസിസി പ്രോസസ്സിംഗ് അപ്ഡേറ്റ് അനുസരിച്ച്, നിലവിലെ ഐഇസി സീസണിൻ്റെ പ്രോസസ്സിംഗ് സമയം 6 ആഴ്ചയാണ്.







