dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Automobile #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡയിൽ 8,300 ഓളം വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ടൊയോട്ടയും ജനറല്‍ മോട്ടോഴ്‌സും 

Reading Time: < 1 minute

എയര്‍ ബാഗ് ഇന്‍ഫ്‌ളേറ്ററുകളുടെ പൊട്ടിത്തെറി സാധ്യത കണക്കിലെടുത്ത് 8,300 ഓളം വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ടൊയോട്ട കാനഡയും ജനറല്‍ മോട്ടോഴ്‌സും. കാനഡയിയില്‍ വിറ്റഴിച്ച ഏകദേശം 5,000 ടൊയോട്ട കൊറോള, 1,600 ടൊയോട്ട കൊറോള മാട്രിക്‌സ്, 700 RAV4  എന്നിവയുള്‍പ്പെടെ 2003-2004 കാലഘട്ടത്തിലെ ചില മോഡലുകളും തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നുവെന്ന് ടൊയോട്ട അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ വാഹനങ്ങള്‍ തിരിച്ചുനല്‍കണമെന്നും തിരിച്ചെത്തിക്കാത്ത ഉടമകള്‍ക്ക് ‘സ്‌റ്റോപ്പ് ഡ്രൈവിംഗ്’ നോട്ടീസ് അയക്കുന്നതായും കമ്പനി അറിയിച്ചു.  പ്രശ്‌ന ബാധിത വാഹനങ്ങളില്‍ ടകാറ്റ എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവ ഉയര്‍ന്ന താപനിലയും പാരിസ്ഥിതിക ഈര്‍പ്പവും മൂലം കാലക്രമേണ നശിക്കുന്നവയാണെന്ന് ടൊയോട്ട കാനഡ പറയുന്നു. അടിയന്തരവും സൗജന്യവുമായ റിപ്പയര്‍ ജോലികള്‍ക്കായി വാഹന ഉടമകള്‍ക്ക് ‘ഡു നോട്ട് ഡ്രൈവ്’   നോട്ടീസ് അയക്കുന്നുണ്ടെന്നും അറ്റകുറ്റപ്പണികള്‍ക്കായി ജനറല്‍ മോട്ടോഴ്‌സിന്റെ ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാനും വാഹന ഉടമകളെ കമ്പനി അറിയിക്കുമെന്ന് ജിഎം വക്താവ് വ്യക്തമാക്കി. 

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *