ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്ന് സൂപ്പർ ബാറ്റർ വിരാട് കോഹ്ലി വിട്ടുനിൽക്കുന്നതിന്റെ കാരണം തേടുകയായിരുന്നു ആരാധകർ. പലവിധ അഭ്യൂഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. താരത്തിന്റെ മാതാവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുവരെ പ്രചാരണം നടന്നിരുന്നു. കോഹ്ലിയുടെ ഭാര്യ അനുഷ്ക ശർമ ഗർഭിണിയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ആരാധകരുടെ ഈ ഊഹം തെറ്റിയില്ല, അതേ, ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. മുൻ ദക്ഷിണാഫ്രിക്കൻ താരവും ബംഗളൂരു റോയൽ ചലഞ്ചേഴ്സിലെ മുൻ സഹതാരവുമായിരുന്നു എബി ഡിവില്ലിയേഴ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനുഷ്കയും തന്റെ നല്ല സുഹൃത്തായ കോഹ്ലിയും ഈ വർഷം അവരുടെ രണ്ടാമത്തെ കുഞ്ഞിരിക്കുന്നുവെന്നാണ് തന്റെ യൂട്യൂബ് ചാനലിൽ ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയത്.







