dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Social Media #Technology

കാനഡ; കൗമാരക്കാരെ ടിന്‍ഡര്‍-സ്‌റ്റൈല്‍ ആപ്പുകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നു, മുന്നറിയിപ്പ് നൽകി

Reading Time: < 1 minute

ടിന്‍ഡര്‍-സ്‌റ്റൈല്‍ ആപ്പുകളിൽ കൗമാരക്കാര്‍ ലൈംഗിക ചൂണത്തിന് ഇരകളാകുതുമായി ബന്ധപ്പെട്ട് മാതാപിതാക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നതായി നാഷണല്‍ ടിപ് ലൈനായ Cybertip.ca. ഇത്തരം ആപ്പുകളില്‍ ലൈംഗിക ചൂണത്തിന് ഇരകളാകുതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ വന്നതോടൊണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകമെമ്പാടും ദശലക്ഷകണക്കിന് ഉപയോക്താക്കളുള്ള Wzz എന്ന ആപ്പിനെക്കുറിച്ചും മാതാപിതാക്കള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 
ഇത്തരം ആപ്പുകളിലൂടെ കുട്ടികളുടെ വിശ്വാസ്യത നേടിയെടുത്ത് ഇവരുടെ നഗ്ന ചിത്രങ്ങള്‍ അയക്കാനും മറ്റ് വിവരങ്ങളും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും,സാമ്പത്തിക വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടുകയും ചെയ്യുന്നു. 93 ശതമാനം പെണ്‍കുട്ടികളും 91 ശതമാനം ആണ്‍കുട്ടികമാണ് ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇരകളുടെ സ്വകാര്യ വിവരങ്ങളും മറ്റ് സോഷ്യല്‍മീഡിയ പ്രൊഫൈലുകളും തട്ടിപ്പുകാര്‍ ആവശ്യമുള്ളത് നേടുന്നതിനായി പ്രയോജനപ്പെടുത്തുന്നതായി പറയുന്നു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *