കാനഡയിലെ ഭവന വില്‍പ്പന ജനുവരിയില്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാൾ 22 ശതമാനം ഉയര്‍ന്നതായി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്(CREA). 2021 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക നിരക്കാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023 ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിലെ ഭവന വില്‍പ്പന 3.7 ശതമാനം ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലിസ്റ്റ് ചെയ്ത പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ പ്രതിമാസം 1.5 ശതമാനം വര്‍ധനയുണ്ടായി. 2023 ജനുവരിയില്‍ നിന്ന് 7.6 ശതമാനം ഉയര്‍ന്ന് വീടിന്റെ ദേശീയ ശരാശരി വില ജനുവരിയില്‍ 659,395 ഡോളറായി. ജനുവരിയിലെ വില്‍പ്പന നേട്ടം ഒന്റാരിയോയില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു. ബീസിയിലും വില്‍പ്പന വര്‍ധിച്ചു.







