വസന്തകാലത്തിലേക്ക് കടക്കുന്നതിനു മുന്നേ കാനഡയിൽ താപനില കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകർ. ഒന്റാരിയോ, ക്യൂബെക്, പ്രായറീസ്, ബ്രിട്ടീഷ് കൊളംബിയയുടെ ചില ഭാഗങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സുഖപ്രദമായ കാലാവസ്ഥയ്ക്ക് ശേഷം ഒന്റാരിയോ, ക്യൂബെക് എന്നിവിടങ്ങളിൽ ശനിയാഴ്ചയോടെ താപനില കുറയും. ഒപ്പം ശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ചയും എൻവിയോൺമെന്റ് കാനഡ പ്രവചിച്ചു. വടക്കൻ ക്യൂബക്കിൽ അതിശൈത്യം എന്നാണ് പ്രവചനം. വ്യാഴാഴ്ച രാത്രി മൈനസ് 52 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ ഏജൻസി വ്യക്തമാക്കുന്നു. ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ എന്നിവിടങ്ങളിൽ ശനിയാഴ്ച താപനില പൂജ്യത്തിന് താഴെയാകും.







