പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിന് അനുമതി നൽകി ജർമ്മൻ ഫെഡറൽ പാർലമെൻ്റ്. കഞ്ചാവിന് നിയമസാധുത നൽകിയത് കടുത്ത എതിർപ്പുകൾക്കിടയിലാണ്. പ്രതിപക്ഷവും ആരോഗ്യ സംഘടനകളും എതിർത്തിരുന്നെങ്കിലും ഒടുവിൽ അനുമതി നൽകുകയായിരുന്നു.
407 പേർ അനുകൂലമായി വോട്ട് ചെയ്തപ്പോൾ 226 പേരാണ് എതിർത്തത്. 18 വയസ്സിനു മുകളിലുള്ളവർക്ക് ഈ വർഷം ഏപ്രിൽ മുതൽ കഞ്ചാവ് വലിക്കുകയോ കൈവശം വയ്ക്കുകയോ നിയന്ത്രിതമായി കൃഷി ചെയ്യുകയോ ചെയ്യാം.
വ്യക്തിഗത ഉപയോഗത്തിനായി നിയന്ത്രിത കഞ്ചാവ് കൃഷി അസോസിയേഷനുകൾ വഴി പ്രതിദിനം 25 ഗ്രാംവരെ മരുന്ന് വാങ്ങാം. മൂന്നു ചെടിവരെ വീട്ടിൽ വയ്ക്കാനും കഴിയും. എന്നാൽ സ്‌കൂളുകളുടെ സമീപത്തും സ്‌പോർട്‌സ് ഗ്രൗണ്ടുകളുടെ പരിസരത്തും വെച്ച് കഞ്ചാവ് വലിക്കുന്നത് നിയമവിരുദ്ധമായിരിക്കും.







