dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

വിനോദസഞ്ചാരികളുടെ വരവിൽ സർവകാല റെക്കോർഡ് സൃഷ്ടിച്ച് കേരളം

Reading Time: < 1 minute

ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ സർവകാല റെക്കോർഡ് സൃഷ്ടിച്ച് കേരളം. 2023ൽ രാജ്യത്തിനകത്തു നിന്ന് 2,18,71,641 സന്ദർശകർ കേരളത്തിൽ എത്തിയെന്നും മുൻവർഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വർധനയാണിതെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2022 ൽ 1,88,67,414 ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. കോവിഡിന് മുമ്പുള്ള വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 18.97 ശതമാനം വർധിച്ചു. 2023 ൽ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം സന്ദർശകർ എത്തിയത്, 44,87,930 പേർ. ഇടുക്കി (36,33,584), തിരുവനന്തപുരം (35,89,932), തൃശൂർ (24,78,573), വയനാട് (17,50,267) എന്നീ ജില്ലകളാണ് തുടർന്നുവരുന്നത്.
കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ട്. 2022 ൽ 3,45,549 സഞ്ചാരികളാണ് എത്തിയതെങ്കിൽ 2023 ൽ 6,49,057 പേരായി വർധിച്ചു. 87.83 ശതമാനത്തിൻറെ വളർച്ചയാണിത്. 2,79,904 വിദേശസഞ്ചാരികൾ എത്തിയ എറണാകുളം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (1,48,462), ഇടുക്കി (1,03,644), ആലപ്പുഴ (31,403), കോട്ടയം (28,458) ജില്ലകളാണ് പിന്നീട്.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *