dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

കാനഡയിൽ ഹോം ഇന്‍ഷുറന്‍സ് നിരക്ക് വർധിച്ചു

Reading Time: < 1 minute

ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് 5 ശതമാനമായി നിലനിര്‍ത്തിയതിന് പിന്നാലെ ഈ വര്‍ഷം കാനഡയില്‍ ഹോം ഇന്‍ഷുറന്‍സ് ചെലവേറിയതായി റിപ്പോർട്ട്. ജനുവരിയില്‍ നാഷണല്‍ ഹോം ഇന്‍ഷുറന്‍സ് വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.66 ശതമാനം വര്‍ധിച്ചതായി കനേഡിയന്‍ ഇന്‍ഷുറന്‍സ് അഗ്രഗേറ്ററായ മൈ ചോയ്‌സ് ഫിനാന്‍ഷ്യല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ക്ലെയിമുകള്‍ വര്‍ധിക്കുന്നത് തുടരുന്നിടത്തോളം ഇന്‍ഷുറന്‍സ് ഇന്‍ഡസ്ട്രി ക്ലെയിമുകള്‍ അടയ്ക്കുന്നതിന് നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ട് പ്രതികരിക്കുമെന്ന് Ratesdotca യിലെ വിദഗ്ധന്‍ ഡാനിയേല്‍ ഇവാന്‍സ് പറയുന്നു. ആദ്യമായി വീട് വാങ്ങുന്നവര്‍ക്കോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സില്‍ ഗണ്യമായ വര്‍ധനവ് കാണുന്ന ബജറ്റിലുള്ളവര്‍ക്കോ ഇത് സാമ്പത്തിക സമ്മര്‍ദ്ദമുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. 

Leave a comment

Your email address will not be published. Required fields are marked *