ദേശീയ ബിയർ നികുതിഏപ്രിൽ ഒന്നിന് വർധിപ്പിക്കുമെന്ന് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്. എന്നാൽ ബിയർ, സ്പിരിറ്റ്, വൈൻ എന്നിവയുടെ
വാർഷിക ആൽക്കഹോൾ എക്സ്സൈസ്തീരുവ രണ്ട് വർഷത്തേക്ക് രണ്ട് ശതമാനമാക്കി കുറച്ചതായും ധനമന്ത്രി വ്യക്തമാക്കി. രണ്ട് വർഷത്തേക്ക് ആദ്യത്തെ 15,000 ഹെക്ടോലിറ്റർ ബിയറിൻ്റെ എക്സൈസ് തീരുവ പകുതിയായി വെട്ടിക്കുറയ്ക്കുമെന്നും അവർ വ്യക്തമാക്കി.
നിലവിൽ, പണപ്പെരുപ്പവുമായി ബന്ധപ്പെട്ട് നികുതി 4.7 ശതമാനം വർധിപ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. റെസ്റ്റോറന്റുകൾക്കും ചെറിയ ബ്രൂവറികൾക്കും നികുതി വർധനവ് ഭാരമാകുമെന്ന ആശങ്കകളെ തുടർന്നാണ് നികുതി വർധനവ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.







