dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായി

Reading Time: < 1 minute

തിരുവനന്തപുരം കിള്ളിപ്പാലത്ത് 12 വയസുകാരനെ കാണാതായി. തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയാണ് കുട്ടിയെ കാണാതായതെന്നാണ് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. കാണാതാകുമ്പോൾ നീല ഫുൾ കൈ ഷര്‍ട്ടും നീലയും ബ്രൗൺ നിറത്തിലുമുള്ള ട്രാക് പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്.
സംഭവത്തിൽ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസും നാട്ടുകാരും പലയിടത്തായി തിരച്ചിൽ നടത്തുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *