കഴിഞ്ഞയാഴ്ച ഓട്ടവയിലെ ബറാവനില്‍ ബെറിഗന്‍ ഡ്രൈവിലെ വീട്ടിലുണ്ടായ കൂട്ട കൊലപാതകത്തിൽ പ്രതിയായ ശ്രീലങ്കന്‍ സ്വദേശിയായ രാജ്യാന്തര വിദ്യാർത്ഥിയായ ഇന്ന് കോടതിയിൽ ഹാജരാക്കും. ശ്രീലങ്കന്‍ സ്വദേശികളായി ആറ് പേരാണ് കൊല്ലപ്പെട്ടത്. മാരകമായി കത്തിക്കുത്തേറ്റ കുട്ടികളുടെ പിതാവിന് സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതിയായ ഡിസോയ്‌സയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡിസോയ്‌സ കൊല്ലപ്പെട്ട സ്ത്രീക്കും കുടംബത്തിനുപ്പൊമാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. അടുത്തിടെയാണ് കുടുംബം കാനഡയിലെത്തിയത്. 35കാരിയായ യുവതിയും ഇവരുടെ ഏഴ്, നാല്, രണ്ട്, രണ്ടുമാസം എന്നിങ്ങനെ പ്രായമുള്ള മക്കളും ബന്ധുവായ 40കാരനുമാണ് കൊല്ലപ്പെട്ടത്.







