ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ഏപ്രില്‍ 19 ന് ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങും. കേരളത്തിൽ ഏപ്രിൽ 26 ന് ഒരേ ദിവസം ആവും വോട്ടെടുപ്പ്. രാജ്യത്ത് ഏഴ് ഘട്ടങ്ങളായാവും വോട്ടെടുപ്പ് പൂർത്തിയാക്കുക എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ അറിയിച്ചു. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. ആദ്യഘട്ടം നിയമസഭകളിലെ ഉപതിരഞ്ഞെടുപ്പാവും. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിച്ചു. പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ഒപ്പമാവും ഇത്. തെരഞ്ഞെടുപ്പിന് കശ്മീരും സജ്ജമാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ കശ്മീർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചവയിൽ ഇല്ല. 96.8 കോടി വോട്ടമാരാണ് ഇന്ത്യയിലുള്ളതെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. രാജ്യത്ത് 49.7 കോടി പുരുഷൻമാരും 47.1 കോടി സ്ത്രീകളുമാണ് വോട്ടമാരായി ഉള്ളത്. 1.5 കോടി ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുക. 10.5 കോടി പോളിങ്ങ് സ്റ്റേഷനുകളാണ് രാജ്യത്താകെ തയാറാണ്. 1.82 കോടി പുതിയ വോട്ടമാരാണുള്ളത്. തിരഞ്ഞെടുപ്പിനായി 55 ലക്ഷം വോട്ടിങ്ങ് മെഷീനുകളും തയാറാണെന്ന് കമ്മീഷൻ അറിയിച്ചു. 85 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. പെരുമാറ്റ ചട്ട ലംഘനവും മറ്റുള്ള നിയമലംഘനങ്ങളും തടയാൻ 2100 തിരഞ്ഞെടുപ്പ് നിരീക്ഷകരെ ഇലക്ഷൻ കമ്മീഷൻ നിയോഗിച്ചു സ്ത്രീവോട്ടന്മാരുടെ എണ്ണം വർദ്ധിക്കുന്നതായി ഇലക്ഷൻ കമ്മീഷൻ. കായികമായി തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള ശ്രമം ശക്തമായി തടയുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു







