ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായ കാനഡ 20 വർഷം മുമ്പത്തെപ്പോലെ കുടിയേറ്റക്കാർക്കിടയിൽ ജനപ്രിയമല്ലെന്ന് പഠനം. 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനെ അപേക്ഷിച്ച് കാനഡയിലെ സമീപകാല കുടിയേറ്റക്കാര്‍ കനേഡിയന്‍ പൗരത്വം നേടുന്നില്ലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് ചെയ്യുന്നു.
1996 മുതൽ 2021 വരെയുള്ള ഡാറ്റയില്‍ കുടിയേറ്റക്കാർക്കിടയിൽ പൗരത്വ നിരക്കിൽ ഏകദേശം 30 ശതമാനം ഇടിവ് സംഭവിച്ചതായും ഈ കുറവിന്റെ ഭൂരിഭാഗവും കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലാണ് സംഭവിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2021 ല്‍ ഈ നിരക്ക് 45.7 ശതമാനമായി കുറഞ്ഞു.
ഇരുപത്തിയെട്ട് ശതമാനം കുറവ് വരെ രേഖപ്പെടുത്തിയ മധ്യ അമേരിക്കയിൽ നിന്നുള്ള കുടിയേറ്റക്കാർ ഒഴികെ, പഠനം പരിശോധിച്ച എല്ലാ പ്രദേശങ്ങളിലും കാനഡയിൽ പൗരത്വത്തിനായി അപേക്ഷിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നതായി കണ്ടെത്തി. കിഴക്കൻ ഏഷ്യയിൽ നിന്നുള്ള കുടിയേറ്റക്കാർക്കിടയിലാണ് ഏറ്റവും കൂടുതൽ കുറവ് (58%), തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നുള്ളവർ (40.7% , പശ്ചിമ ഏഷ്യ (29.3% ), കിഴക്കൻ യൂറോപ്പ് (28.9% ) എന്നിങ്ങനെയാണ് കണക്ക്.
വിവിധ ഭാഷകള്‍ സംസാരിക്കുന്നവരിലും വ്യത്യാസം ഉണ്ടായി. ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിവയിലേതെങ്കിലും മാതൃഭാഷയായി ഉള്ള 49.8 ശതമാനം പേര്‍ പൗരത്വം നേടി.







