മാർച്ചിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 1,980 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). 24 അല്ലെങ്കിൽ അതിന് മുകളിലുള്ള CRS സ്‌കോർ ഉള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
മാർച്ച് 12-ന്, 525 അല്ലെങ്കിൽ അതിന് മുകളിലുള്ള CRS സ്‌കോർ ഉള്ള എല്ലാ ഉദ്യോഗാർത്ഥികളെ പരിഗണിച്ചുള്ള പൊതു നറുക്കെടുപ്പിലൂടെ 2,850 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. മാർച്ച് 13 ന് 2024-ലെ ആദ്യത്തെ ട്രാൻസ്പോർട്ട് ടാർഗെറ്റഡ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഐആർസിസി നടത്തിയിരുന്നു. 430 അല്ലെങ്കിൽ അതിന് മുകളിലുള്ള CRS സ്‌കോറും 10 ട്രാൻസ്‌പോർട്ട് തൊഴിലുകളിൽ ഒന്നിൽ കുറഞ്ഞത് 6 മാസത്തെ പരിചയവുമുള്ള 975 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു.







