കോവിഡ് കാലഘട്ടത്തിൽ വർധിപ്പിച്ച വിമാന നിരക്കുകൾ അടിയന്തിരമായി കുറയ്ക്കണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കാനഡ കേരള ചാപ്റ്റർ. പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നിരുത്തരവാദിത്വപരമായ നിലപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കാനഡ കേരള ചാപ്റ്റർ ശക്തമായ പ്രിതിഷേധം രേഖപ്പെടുത്തി .
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കാനഡ കേരള ചാപ്റ്ററിന്റെ 2024- 26 കാലയളവിലെ ജനറൽ ബോഡി യോഗം ജനറൽ സെക്രട്ടറി ബേബിലൂക്കോസ് കോട്ടൂരിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ശ്രീ റിനിൽ മക്കോരം ഉദ്ഘാടനം ചെയ്തു. 2024- 26 കാലയളവിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സന്തോഷ് പോൾ നെല്ലിക്കാട്ട് (പ്രസിഡന്റ് ), ജോജു അഗസ്റ്റിൻ, മിജേഷ് സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്റുമാർ), ബേബിലൂക്കോസ് കോട്ടൂർ ജനറൽ സെക്രട്ടറി, ജിജോ ജോർജ്, ടിറ്റോ ദേവസ്യ( ജോയിന്റ് സെക്രട്ടറിമാർ), സോണി. എം. നിധിരി( ട്രഷറർ).
സിറിൽ ജോണി,ആൻഡ്രൂസ് ജെസുദാസ്ഫെ, ക്സി സേവ്യർ, അറ്റ്ലർ കുര്യൻ, ഷെറിൻ ജേക്കബ്, ബേസിൽ പോൾ,ജോമി സെബാസ്റ്റ്യൻ
ജോൺസൻ വർഗീസ് എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങൾ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി സ്ഥാനാത്ഥികളുടെ വിജയത്തിനായി സോഷ്യൽ മീഡിയ ക്യാമ്പയ്ഗ്നിങ് ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു.ട്രഷറർ ശ്രീ സോണി. എം. നിധിരി നന്ദി പറഞ്ഞു.
വർധിപ്പിച്ച വിമാന നിരക്കുകൾ കുറയ്ക്കുക; ഐഒസി കേരള ചാപ്റ്റർ
Reading Time: < 1 minute






