dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

യുഎസിൽ ശക്തമായ ഭൂകമ്പം

Reading Time: < 1 minute

ന്യൂയോർക്ക് നഗരത്തിൽ രാവിലെ ഭൂകമ്പം അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ഭൂചലനം അനുഭവിപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ന്യൂജേഴ്‌സിയിലെ ലെബനന് സമീപം അല്ലെങ്കിൽ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് 45 മൈൽ പടിഞ്ഞാറും ഫിലാഡൽഫിയയിൽ നിന്ന് 50 മൈൽ വടക്കും കേന്ദ്രീകരിച്ച് 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. 42 ദശലക്ഷത്തിലധികം ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

കണക്റ്റിക്കട്ട്, മസാച്യുസെറ്റ്സ് സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ബോസ്റ്റണിലും ഫിലാഡൽഫിയയിലെ താമസക്കാർക്കും ഭൂകമ്പം അനുഭവപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ന്യൂ ഹാംഷെയർ അതിർത്തിക്ക് സമീപം 200 മൈലിലധികം അകലെയാണ് ഏതാനും സെക്കൻഡുകൾ നീണ്ട പ്രകമ്പനം അനുഭവപ്പെട്ടത്.

2011 ഓഗസ്റ്റ് 23 ന് യുഎസിൽ ഭൂകമ്പമുണ്ടായിരുന്നു. ജോർജിയയിൽ നിന്ന് കാനഡ വരെയുള്ള കോടിക്കണക്കിന് ആളുകളെ ഇത് ബാധിച്ചു. ഇത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഈസ്റ്റ് കോസ്റ്റിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു.
ആ ഭൂകമ്പം വാഷിംഗ്ടൺ സ്മാരകത്തിൽ വിള്ളലുകൾ ഉണ്ടാക്കി, വൈറ്റ് ഹൗസും ക്യാപിറ്റലും ഒഴിപ്പിക്കലിന് വരെ ഇടയാക്കിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *