dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

STEM; 4,500 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

STEM തൊഴിലുകളെ ഉദ്യോ​ഗാർത്ഥികൾക്കായി നടത്തിയ 2024-ലെ ആദ്യ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ (ITA) 4,500 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. മുൻ‌ തവണത്തെ STEM- നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കോംപ്രഹൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 491 ആയി ഉയർന്നു.
ഇന്നലെ നടന്ന ഏറ്റവും എക്‌സ്‌പ്രസ് എൻട്രി പൊതു നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി 1,280 ഉദ്യോ​ഗാർത്ഥികൾക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിരുന്നു കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ കട്ട്ഓഫ് 549 ഉള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.

കാനഡയിൽ സ്ഥിരതാമസ പെര്‍മിറ്റിന് അപേക്ഷിക്കുന്ന മൂന്ന് പ്രധാന പരിപാടികള്‍ക്കും എക്സ്പ്രസ് എന്‍ട്രി എന്ന ഓൺലൈൻ അപേക്ഷ സംവിധാനമാണ് ഉപയോഗിക്കുന്നത്.

  1. ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം (Federal Skilled Worker Program)
  2. ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം (Federal Skilled Trades Program)
  3. .കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (Canadian Experience Class)

എക്സ്പ്രസ് എന്‍ട്രിയിൽ, കോംപ്രഹൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) വഴിയാണ് അപേക്ഷകരെ പരസ്പരം താരതമ്യം ചെയ്യുന്നത്. പ്രായം, ജോലി പരിചയം, വിദ്യാഭ്യാസം, തൊഴിൽ, ഭാഷാ പ്രാവീണ്യം എന്നിങ്ങനെയുള്ള കഴിവുകൾ അടിസ്ഥാനമാക്കിയാണ് പോയിന്റുകൾ നൽകുന്നത്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവരെയാണ് സ്ഥിരതാമസ പെര്‍മിറ്റിന് അപേക്ഷ ക്ഷണിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *