dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

കേരളം സമാഹരിച്ചത് 34 കോടി, അബ്ദുൾ റഹീം തിരികെ ജീവിതത്തിലേക്ക്

Reading Time: < 1 minute

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം തിരികെ ജീവിതത്തിലേക്ക്. വധശിക്ഷയ്ക്ക് 4 ദിവസം കൂടെ ശേഷിക്കെ അബ്ദുൾ റഹീം തിരികെ ജീവിതത്തിലേക്ക്. വധശിക്ഷയ്ക്ക് 4 ദിവസം കൂടെ ശേഷിക്കെ അബ്ദുൾ റഹീമിനായി വിവിധയിടങ്ങളിൽ നിന്ന് സമാഹരിച്ചത് 34 കോടി രൂപ( 14 മില്യൻ സൗദി റിയാൽ). ദിയാധനമായി ആവശ്യപ്പെട്ട 34 കോടി ലഭിച്ചതോടെ റഹീം ഉടൻ മോചിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ.സമാഹരിച്ച തുക എംബസിക്ക് കൈമാറും. വളരെ ചുരുങ്ങിയ ദിവസങ്ങൾകൊണ്ടാണ് 34 കോടി ശേഖരിച്ചത്. സേവ് അബ്ദുൾ റഹീം എന്ന പേരിൽ ക്രൗഡ് ഫണ്ടിങ്ങിനായി ആപ്രൂപീകരിച്ചിരുന്നു. ഇതുവഴിയാണ് പണം ശേഖരിച്ചത്. വ്യവസായി ബോബി ചെമ്മണ്ണൂർ സംസ്ഥാന വ്യാപകമായി പണപ്പിരിവുമായി യാചകയാത്ര പ്രഖ്യാപിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങൾ വഴിയുൾപ്പെടെ വ്യാപകമായ പ്രചരണം നടന്നതോടെ ധാരാളം സുമനസുകൾ സഹായ്തിനെത്തി. 5 ദിവസം മുമ്പ് 4 കോടിയായിരുന്ന തുക ഇന്ന് 34 കോടി 45 ലക്ഷം പിന്നിട്ടു.
15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിന് കോടതി വധശിക്ഷ വിധിച്ചത്. ഡ്രൈവർ ജോലിക്കായാണ് അബ്ദുൽ റഹീം റിയാദിലെത്തുന്നത്. എന്നാൽ ഡ്രൈവിംഗിനൊപ്പം ചലനശേഷിയില്ലാത്ത അനസിൻ്റെ പരിചരണമായിരുന്നു റഹീമിൻ്റെ പ്രധാന ചുമതല. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.
അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ച് പോകണമെന്ന അനസിൻ്റെ ആവശ്യം നിരസിച്ചതിൻ്റെ പേരിൽ റഹീമുമായി വഴക്കായി. കാര്യം പറഞ്ഞു മനസിലാക്കാൻശ്രമിച്ചപ്പോഴെല്ലാം അനസ് റഹീമിൻ്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ അനസിൻ്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി.
ഇതോടെയാണ് റഹീമിനെതിരെ കുടുംബം തിരിയുന്നത്. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഏറെക്കാലത്തെ അപേക്ഷയ്ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുറഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. പതിനെട്ട് വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

Leave a comment

Your email address will not be published. Required fields are marked *