ആല്‍ബെര്‍ട്ടയിൽ ജനസംഖ്യാ വളര്‍ച്ച റെക്കോര്‍ഡുകള്‍ തകര്‍ത്തതായി റിപ്പോർട്ടുകൾ പറയുന്നു. 2023 ല്‍ പ്രവിശ്യയില്‍ ജനസംഖ്യ 202,324 വര്‍ധിച്ച് 4.8 മില്യണിലേക്ക് ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. ആല്‍ബെര്‍ട്ടയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണിത്, പ്രതിദിനം 550 ആളുകള്‍ പ്രവിശ്യയിലേക്ക് മാറുന്നതിന് തുല്യമാണിത്.
ഇന്റര്‍പ്രൊവിന്‍ഷ്യല്‍ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഒന്റാരിയോയില്‍ നിന്നും ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുമാണ് ആളുകളെത്തിയത്. ആല്‍ബെര്‍ട്ട ഈസ് കോളിംഗ് എന്ന പ്രചാരണ പരിപാടി പ്രധാന പങ്കുവഹിച്ചതായും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം 55,107 ആളുകളുടെ അറ്റ നേട്ടത്തോടെ ഇന്റര്‍പ്രൊവിന്‍ഷ്യല്‍ കുടിയേറ്റത്തിനുള്ള ദേശീയ റെക്കോര്‍ഡും ആല്‍ബെര്‍ട്ട തകര്‍ത്തു
കുടിയേറ്റം വര്‍ധിക്കുന്നതോടെ വീടുകളുടെ അഫോര്‍ഡബിളിറ്റിയും കുറയുകയും വാടക നിരക്ക് കുത്തനെ ഉയരുകയും ചെയ്യുന്നു. ടൊറന്റോയിലും വാന്‍കുവറിലും റിപ്പോര്‍ട്ട് ചെയ്യുന്ന വാടക നിരക്ക് വര്‍ധന കാല്‍ഗറിയിലും എഡ്മന്റണിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുടിയേറ്റം വര്‍ധിക്കുന്നതോടെ ഫാമിലി ഡോക്ടര്‍മാരെ കണ്ടെത്തുന്നതിനും ബുദ്ധിമുട്ട് നേരിടുന്നതായും റിപ്പോർട്ട് പറയുന്നു.
ജനസംഖ്യാ വളര്‍ച്ചയിൽ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ആല്‍ബെര്‍ട്ട
Reading Time: < 1 minute






