കാർ ഇൻഷുറൻസ് എന്നത് വാഹനമുള്ള ഒരാൾക്ക് ഒഴിവാക്കാൻ കഴിയാത്ത ചെലവാണ്. ഡ്രൈവർമാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നവും ഉയർന്ന തോതിലുള്ള ഈ വാഹന ഇൻഷുറൻസ് ആണ്. വാഹന മോഷണം അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്വാഭാവികമായും ഇൻഷുറൻസ് കോസ്റ്റും കൂടുകയാണ്. അതുകൊണ്ടുതന്നെ പ്രീമിയം എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടത് വളരെ പ്രധാനമായിരിക്കുന്നു.
ട്രാക്കിംഗ് ഡിവൈസ് ഇൻസ്റ്റാൾ ചെയ്യുന്നതും വാഹനങ്ങൾ ഗ്യാരേജിൽ പാർക്ക് ചെയ്യുന്നതും ഇൻഷുറൻസുമായി ബന്ധപ്പെട്ട ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൂടുതൽ മോഷ്ടിക്കപ്പെടുന്ന കാർ മോഡലുകൾക്ക് ഇൻഷുറൻസ് നൽകാൻ തന്നെ മടിക്കുന്ന സേവനദാതാക്കൾ ഉണ്ട്. അല്ലെങ്കിൽ ഉയർന്ന പ്രീമിയം അടക്കേണ്ടതായി വരും. എന്നിരുന്നാലും ഇത് അല്പമെങ്കിലും കുറയ്ക്കാൻ മാർഗം ഉണ്ട്. അതിൽ ഒന്നാണ് ടാക്സിസ്റ്റം എന്നറിയപ്പെടുന്ന ട്രാക്കിംഗ് ഡിവൈസ്. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങൾ കണ്ടെത്താൻ ടാഗ് സഹായിക്കും. കൂടാതെ മോഷണം പോകാനുള്ള സാധ്യതയും ഇത് കുറയ്ക്കും.
400 ഡോളർ വരെയാണ് ട്രാക്കിങ് ഡിവൈസിനായി ചിലവാക്കേണ്ടി വരിക. ഇത് കാർ ഉടമകൾ തന്നെ വഹിക്കേണ്ടി വരും. എന്നാൽ ചില ഇൻഷുറൻസ് കമ്പനികൾ ഇതുമായി ബന്ധപ്പെട്ട് ഡിസ്കൗണ്ട് നൽകാൻ തയ്യാറാണ്. കൂടാതെ ഇതിനായി ചിലവാക്കിയ തുക ഭാഗികമായി തിരിച്ചു നൽകാനും ഇവർ തയ്യാറാണ്.
കാർ മോഷണം പെരുകുമ്പോൾ ഇൻഷുറൻസ് പ്രീമിയം കൂടുന്നോ? കുറയ്ക്കാനുള്ള മാർഗങ്ങൾ ഇതാ
Reading Time: < 1 minute






