dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

പ്രതീക്ഷയോടെ രാജ്യം : ഫെഡറൽ ബജറ്റ്‌ ഇന്ന്

Reading Time: < 1 minute

ഫെഡറൽ ഗവൺമെന്റിന്റെ 2024ലെ ബജറ്റ് ധനമന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ്‌ ഇന്ന് അവതരിപ്പിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ , ലിബറൽ സർക്കാർ ബജറ്റിൻ്റെ ഭാഗമായി നിരവധി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു, ബില്യൺ കണക്കിന് ഡോളർ പ്രാഥമികമായി ഭവനനിർമ്മാണത്തിനും പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടി നീക്കി വയ്ക്കും എന്നാണ് പ്രഖ്യാപനം. ഭവന നിർമ്മാണം, ശിശു പരിപാലനം, സൈന്യം, നിർമ്മിത ബുദ്ധി തുടങ്ങി രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളിലേക്ക് കൂടുതൽ നീക്കിയിരിപ്പുകൾ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2031ഓടെ 3.9 മില്യണോളം വീടുകൾ നിർമ്മിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ബജറ്റ് കൂടുതൽ ശ്രദ്ധേയമാകുന്നത്.
4000 കോടി ഡോളറാണ് പദ്ധതികൾക്കായി ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാൾ ഇക്കണോമിക് അപ്ഡേറ്റ് പ്രകാരം ഫെഡറൽ കമ്മി 2023-24-ൽ 4,000 കോടി ഡോളറും 2024-25-ൽ 3,840 കോടി ഡോളറും ആയിരിക്കും. അതേസമയം, 2024-25-ൽ കുറയുന്ന കമ്മി-ജിഡിപി അനുപാതം നിലനിർത്തുമെന്നും 2026-27ലും ഭാവി വർഷങ്ങളിലും കമ്മി ജിഡിപിയുടെ ഒരു ശതമാനത്തിൽ താഴെയായി നിലനിർത്തുമെന്നും ക്രിസ്റ്റിയ ഫ്രീലാൻഡ് പറയുന്നു.
അപ്പാർട്ട്മെന്റ് കൺസ്ട്രക്ഷൻ ലോൺ പ്രോഗ്രാം – 15 – ബില്യൺ ഡോളർ, കാനഡ ഹൗസിംഗ് ഇൻഫ്രാസ്ട്രക്ഷൻ ഫണ്ട് 6 ബില്യൺ ഡോളർ, ഹൗസിംഗ് ആക്സിലറേഡ് ഫണ്ട് – 400 മില്യൺ ഡോളർ എന്നിങ്ങനെ നീക്കിയിരിപ്പ് നടത്തും എന്നാണ് വാഗ്ദാനം.

Leave a comment

Your email address will not be published. Required fields are marked *