ദുബായ് ∙ ദുബായിൽ ജനങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ ഒരു വശത്തേക്ക് ചരിഞ്ഞതിനെ തുടർന്ന് മലയാളികളടക്കമുള്ളതാമസക്കാരെ ഒഴിപ്പിച്ചു. ആർക്കും പരുക്കോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ(വെള്ളി) രാത്രി രാത്രി 10 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന് ചെറിയ ഇളക്കമാണ് അനുഭവപ്പെട്ടതെന്ന് താമസക്കാർ പറഞ്ഞു.
ഖിസൈസ് മുഹൈസ്‌ന നാലിൽ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമായിരുന്നു ഒരുവശം മണ്ണിനടിയിലേക്കു താഴ്ന്നുപോയത്. 108 അപാർട്മെന്റുകളാണ് ഇവിടെയുള്ളത്. ഒട്ടേറെ മലയാളികൾ താമസിക്കുന്ന കെട്ടിടമാണിത്. ഉടൻ സ്ഥലത്തെത്തിയ ദുബായ് പൊലീസും രക്ഷാസംഘവും താമസക്കാരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു സുരക്ഷിത സ്ഥലത്തേക്കു മാറ്റി. അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ദുബായിൽ കെട്ടിടം ഒരുവശത്തേക്ക് ചെരിഞ്ഞു; മലയാളികളടക്കമുള്ളവരെ ഒഴിപ്പിച്ചു
Reading Time: < 1 minute






