dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Malayalam Movies #movie

മോഹൻലാൽ ചിത്രത്തിൽ നായികയായി ശോഭന

Reading Time: < 1 minute

മലയാള സിനിമയിലെ ഏറെ ആകർഷക കൂട്ടുകെട്ടായിരുന്നു മോഹൻലാൽ – ശോഭനയുടേത്. ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുകയാണഅ. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശോഭന നായികയായി എത്തുന്നത്. രജപുത്ര വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്.
സുരേഷ് ഗോപി, ദുൽക്കർ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വരന്മാരെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭന യുടേതായി എത്തിയ കഴിഞ്ഞ ചിത്രം. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യമുള്ള ചിത്രമാണിത്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്ര ത്തിന് തൊണ്ണൂറു ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഏപ്രിൽ ഇരുപത്തിരണ്ടിന് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും.
15 വർഷങ്ങൾക്കുശേഷമാണ് ഇവർ ഇരുവരും ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്. 2009-ൽ പുറത്തിറങ്ങിയ സാ​ഗർ ഏലിയാസ് ജാക്കിയിലാണ് ശോഭനയും മോഹൻലാലും ഇതിനുമുൻപ് ഒന്നിച്ചത്. എന്നാൽ ഈ ചിത്രത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജോഡിയായിരുന്നു ശോഭന.

Leave a comment

Your email address will not be published. Required fields are marked *