dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Toronto News

പോലീസ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്; മുന്നറിയിപ്പ് നല്‍കി ടൊറന്റോ പോലീസ്

Reading Time: < 1 minute

പോലീസ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ടൊറന്റോ പോലീസ് സര്‍വീസ്. വാഹനം കൂട്ടിയിടിച്ചിട്ടുണ്ടെന്നും പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് കോളുകള്‍ ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇത്തരത്തിൽ നിരവധി ആളുകള്‍ക്ക് കോളുകള്‍ ലഭിച്ചതതായി റിപ്പോർട്ട് പറയുന്നു.
സ്‌കാമറില്‍ നിന്നും 416-808 എന്ന് ആരംഭിക്കുന്ന നമ്പറാണ് കാണിക്കുന്നത്. തുടര്‍ന്ന് നാല് നമ്പറുകളുമുണ്ട്. മിസ്ഡ് കോളായെങ്കില്‍ നമ്പറിലേക്ക് തിരികെ വിളിക്കുമ്പോള്‍ കോള്‍ വ്യാജമാണെന്ന് മനസിലാകുക. ഇത്തരത്തിൽ കോളുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവഗണിക്കണമെന്നും ഒരിക്കലും പോലീസ് സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ ഫോണിലൂടെ പൊതുജനങ്ങളോട് ചോദിക്കില്ലെന്നും പിഴയടയ്ക്ന്‍ ആവശ്യപ്പെടാറില്ലെന്നും ടൊറന്റോ പോലീസ് സര്‍വീസ് മുന്നറിയിപ്പ് നല്‍കി. 

Leave a comment

Your email address will not be published. Required fields are marked *