dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

കാനഡയിൽ നോറോവൈറസ് പടരുന്നു, ലക്ഷണങ്ങൾ ഇവയാണ്

Reading Time: < 1 minute

നോറോവൈറസ് എന്ന അതിവ്യാപന ശേഷിയുളള വൈറസ് കാനഡയിലുടനീളം പടരുന്നതായി റിപ്പോർട്ട്. , ഒൻ്റാറിയോയിലും ആൽബർട്ടയിലും പ്രതീക്ഷിച്ചതിലും ഉയർന്ന നിരക്കിലാണ് വൈറസ് പടരുന്നത്. മുൻ അഞ്ച് വർഷത്തെ ശരാശരിയെ അപേക്ഷിച്ച് 2024 ൽ നോറോവൈറസ് കേസുകളുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി (PHAC) പറയുന്നു.
ബ്രിട്ടീഷ് കൊളംബിയ, സസ്‌കാച്ചെവൻ, മാനിറ്റോബ, ന്യൂ ബ്രൺസ്‌വിക്ക്, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിൽ വർധനവ് ഉണ്ടായതായും ഹെൽത്ത് ഏജൻസി വ്യക്തമാക്കി. കൊറോണ വൈറസിനെ പോലെ ചിലരിൽ രോഗലക്ഷണം ഇല്ലാതെ അസുഖം പരത്താൻ നോറോവൈറസിനും കഴിയും.

എന്താണ് നോറോവൈറസ്?

വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകുന്ന പകർച്ചവ്യാധിയാണ് നോറോവൈറസ്. വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും പഴകിയ ഭക്ഷണ പാനീയങ്ങളിലൂടെയും വൈറസ് ബാധയുണ്ടാകാം

നോറോവൈറസ് പകരുന്നതെങ്ങനെ?

രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തുക, മലിനമായ ഭക്ഷണമോ വെള്ളമോ കുടിക്കുക, അല്ലെങ്കിൽ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുക, തുടർന്ന് കഴുകാത്ത കൈകൾ വായിൽ വയ്ക്കുക എന്നിവയെല്ലാം നോറോവൈറസ് പിടിപെടാനുള്ള സാഹചര്യങ്ങളാണ്.

നോറോവൈറസ്ബാധയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?

ഛർദ്ദിക്കും അതിസാരത്തിനും പുറമേ മനംമറിച്ചിൽ, വയർ വേദന, ഉയർന്ന പനി, തലവേദന, കൈകാൽ വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

Leave a comment

Your email address will not be published. Required fields are marked *