മൊത്തം 2.2 ദശലക്ഷം അപേക്ഷകൾ പ്രോസസിങ്ങിലാണെന്ന് ഐആർസിസി. ഇൻവെൻ്ററിയിലെ 2.2 ദശലക്ഷം അപേക്ഷകളിൽ 892,000 പൗരത്വം, ഇമിഗ്രേഷൻ, വിസ അപേക്ഷകൾ സാധാരണ പ്രോസസ്സിംഗ് മാനദണ്ഡങ്ങൾ മറികടന്ന് ബാക്ക്‌ലോഗിലാണ്. മാർച്ചിലെ IRCC ബാക്ക്‌ലോഗ് അപ്‌ഡേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ സംഖ്യ 7,200 (0.80%) മാത്രമേ കുറഞ്ഞിട്ടുള്ളൂ.
സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ ബാക്ക്‌ലോഗിൽ ഗണ്യമായ വർധനവ് ഉണ്ടായതായി ഐആർസിസി വ്യക്തമാക്കി. സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ 18% ബാക്ക്‌ലോഗ് ആയിരുന്നു, എന്നാൽ ഇത് ജനുവരിയിൽ 23% ആയും പിന്നീട് ഫെബ്രുവരിയിൽ 43% ആയും ഇപ്പോൾ മാർച്ചിൽ 46% ആയും വർധിച്ചു.
സേവന മാനദണ്ഡങ്ങൾക്കുള്ളിൽ 59% ഫയലുകൾ മാത്രമേ പ്രോസസ്സ് ചെയ്യുന്നുള്ളൂ. താൽക്കാലിക താമസ അപേക്ഷകളിൽ 55 ശതമാനം ആണ്. സ്ഥിര താമസത്തിനും താത്കാലിക താമസത്തിനും വേണ്ടിയുള്ള പുതിയ അപേക്ഷകളുടെ എണ്ണത്തിൽ വർധനവുണ്ടായതായി IRCC വ്യക്തമാക്കി.
സ്റ്റഡി പെർമിറ്റ് ബാക്ക്‌ലോഗ് വർധിച്ചു
Reading Time: < 1 minute






