dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

പന്നു വധശ്രമ കേസിൽ പുതിയ വെളിപ്പെടുത്തൽ

Reading Time: < 1 minute

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ൽ ഖാ​ലി​സ്താ​ൻ​വാ​ദി നേ​താ​വ്​ ഗു​ർ​പ​ട്​​വ​ന്ത്​​സി​ങ്​ പ​ന്നു​വി​നെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടു​വെ​ന്ന്​ അ​മേരി​ക്ക ആ​രോ​പി​ച്ച ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ക്രം യാ​ദ​വ്​ എ​ന്ന റി​സ​ർ​ച് ആ​ൻ​ഡ്​ അ​നാ​ലി​സി​സ്​ വി​ങ്​ (റോ) ​മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന്​ വെ​ളി​പ്പെ​ടു​ത്ത​ൽ. വാ​ഷി​ങ്​​ട​ൺ പോ​സ്റ്റാ​ണ്​ ഈ ​വെ​ളി​പ്പെടു​ത്ത​ൽ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത്. ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ്​ അ​ജി​ത്​ ഡോ​വ​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​കാം പ​ദ്ധ​തി മു​ന്നോ​ട്ടു​നീ​ങ്ങി​യ​തെ​ന്ന സം​ശ​യ​വും റി​പ്പോ​ർ​ട്ടി​ൽ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ന്യൂ​യോ​ർ​ക്​ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ഖ്​​സ്​ ഫോ​ർ ജ​​സ്റ്റി​സ്​ എ​ന്ന സം​ഘ​ട​ന​യു​ടെ നേ​താ​വാ​ണ്​ പ​ന്നു. കേ​ന്ദ്ര ആ​ഭ്യ​​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ട്ടി​ക​യി​ൽ ഇ​യാ​ൾ ഭീ​ക​ര​നാ​ണ്. അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ പ​ന്നു​വി​നെ വ​ധി​ക്കാ​ൻ വാ​ട​ക​ക്കൊ​ല​യാ​ളി​​യെ ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്​ ഏ​ർ​പ്പാ​ടു​ചെ​യ്ത​തെ​ന്ന്​ യു.​എ​സ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കോ​ട​തി​യെ അ​റി​യി​ച്ചി​​രു​ന്നു. കാ​ന​ഡ​യി​ൽ ഹ​ർ​ദീ​പ്​ സി​ങ്​ നി​ജ്ജ​റെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നും ഈ ​വ​ധ​ശ്ര​മ​ത്തി​നും പ​ര​സ്പ​ര ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​വും അ​വ​ർ പ്ര​ക​ടി​പ്പി​ച്ചു. ഗു​രു​ത​ര വി​ഷ​യ​ത്തി​ൽ അ​ടി​സ്ഥാ​ന​രഹിതമായ ആ​രോ​പ​ണ​ങ്ങ​ളാ​ണ്​ വാ​ഷി​ങ്​​ട​ൺ പോ​സ്റ്റ്​ ന​ട​ത്തി​യി​രി​ക്കു​ന്ന​തെന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി. അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം ഉ​യ​ർ​ത്തി​യ സു​ര​ക്ഷ​പ​ര​മാ​യ ഉ​ത്​​ക്ക​ണ്ഠ​ക​ളെ​ക്കു​​റി​ച്ച്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പ​വ​ത്ക​രി​ച്ച്​ മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a comment

Your email address will not be published. Required fields are marked *