അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ വിനോദ് ലീല ഒരുക്കുന്ന ചിത്രമാണ് മന്ദാകിനി. വിനോദ് ലീല തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മന്ദാകിനിയുടെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
ആരോമൽ എന്ന കഥാപാത്രത്തെയാണ് അൽതാഫ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്ന അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ലാൽ ജോസ്, ജൂഡ് ആന്റണി, ജിയോ ബേബി, അജയ് വാസുദേവ് തുടങ്ങിയ സംവിധായകരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിനായി ശാലുവിനൊപ്പം കഥ ഒരുക്കിയ ഷിജു എം.ബാസ്കർ തന്നെയാണ് ക്യാമറയും കൈകാര്യം ചെയ്യുന്നത്. ബിബിൻ അശോകാണ് സംഗീതം. കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ട്രെയിറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പൊട്ടിച്ചിരിപ്പിച്ച് ‘മന്ദാകിനി’ ട്രെയിലർ
Reading Time: < 1 minute






