dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

കാനഡയിലെ വാഹനാപകടം; കൊല്ലപ്പെട്ട ഇന്ത്യൻ ദമ്പതികളെ തിരിച്ചറിഞ്ഞു

Reading Time: < 1 minute

തിങ്കളാഴ്ച കാനഡയിലെ ഒൻ്റാറിയോയിൽ വാഹനാപകടത്തിൽ മരിച്ച ഇന്ത്യൻ പൗരന്മാരെ തിരിച്ചറിഞ്ഞു. ഇന്ത്യൻ പൗരന്മാരായ മണിവണ്ണനും(60) ഭാര്യ മഹാലക്ഷ്മി(55)യുമാണെന്ന് ഇന്ത്യൻ കോൺസൽ ജനറൽ തിരിച്ചറിഞ്ഞു. ദുരന്തത്തിൽ മരിച്ച നാല് പേരിൽ മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയും ഉൾപ്പെടുന്നു. മരണത്തിൽ സോഷ്യൽ മീഡിയയിലൂടെ കോൺസൽജനറൽ അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബങ്ങലെ ആശുപത്രിയിൽ വെച്ച്
കോൺസൽ ജനറൽ സിദ്ധാർത്ഥ നാഥ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞവരുടെ കുടുംബാ​ഗങ്ങളെ സന്ദർശിക്കുകയും സഹായം വാ​ഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആറ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ 33 കാരനായ കുട്ടിയുടെ പിതാവും 27 കാരിയായ അമ്മയും ഉൾപ്പെടുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാനിൻ്റെ 21 കാരനായ ഡ്രൈവറും കൂട്ടിയിടിയിൽ മരിച്ചിരുന്നു. കൂടാതെ യാത്രക്കാരനായ മറ്റൊരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *