കാനഡയിൽ ഉയർന്നുവരുന്ന ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. കാനഡ വിഘടനവാദികൾക്ക് സുരക്ഷിത താവളവും രാഷ്ട്രീയവേദിയും നൽകുന്നത് നിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയെ കുറിച്ചും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവരുടെ ചുമതലകൾ ഭയമോ തടസ്സമോ കൂടാതെ നിർവഹിക്കാൻ കഴിയുന്നതിന് നിർണായക നടപടികൾ കൈക്കൊള്ളണമെന്ന് ഇന്ത്യ കാനഡയോട് അഭ്യർത്ഥിച്ചു. തങ്ങളുടെ അതിർത്തിക്കുള്ളിൽ ക്രിമിനൽ, വിഘടനവാദ ഘടകങ്ങൾ പെരുകുന്നത് തടയണമെന്ന് കനേഡിയൻ അധികാരികളോട് ഇന്ത്യ ആവശ്യപ്പെട്ടു. ഞങ്ങളുടെ കാനഡയിലെ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയെക്കുറിച്ച് അഗാധമായ ആശങ്കയുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കി.
കാനഡയെ ശക്തമായി വിമർശിച്ച് ഇന്ത്യ, വിഘടനവാദികൾക്ക് സുരക്ഷിത താവളമൊരുക്കുന്നത് നിർത്തണം
Reading Time: < 1 minute






